3 biggest positives from the England tour
ഇംഗ്ലണ്ടിനെതിരേ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ദയനീയ തോല്‍വിയാണ് ലോക ഒന്നാം റാങ്കുകാരായ ഇന്ത്യ ഏറ്റുവാങ്ങിയത്. തുടര്‍ ജയങ്ങളുമായി കുതിക്കുകയായിരുന്ന വിരാട് കോലിയും സംഘവും അത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ല. അഞ്ചു മല്‍സരങ്ങളുടെ പരമ്പര 1-4നു ഇന്ത്യ കൈവിടുകയായിരുന്നു.ഈ ടെസ്റ്റ് പരമ്പരയിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ നെഗറ്റീവായ കാര്യങ്ങള്‍ മാത്രമല്ല പോസിറ്റിവായ ചിലതും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉണ്ടായിട്ടുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കാം.
#ENGvIND